മാറുന്ന കേരളത്തിന്റെ മുഖമാണ് ഇന്ന് കാക്കനാട്, കേരളത്തിൽ മറ്റൊരിടത്തിനും അവകാശപെടാനാവാത്ത പുരോഗമനമാണ് കൊച്ചിയിലെ ഈ കൊച്ചുസ്ഥലം ചുരുങ്ങിയ കാലയളവിൽ സാധിച്ചിരിക്കുന്നത്. വെറും 15 വർഷങ്ങൾകൊണ്ട് നാല്പത്തിരട്ടിവരെ മൂല്യം വർധിച്ച മറ്റൊരു സ്ഥലം കേരളത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. ഏറ്റവും പുതിയ കണക്കുകളനുസരിച്ചു 45,000ത്തിൽ പരം ഐടി പ്രൊഫെഷണൽസ് ഇൻഫോപാർക്കിലും, സ്മാർട്ട്സിറ്റിയിലുമായി ജോലി ചെയ്യുന്നുണ്ട്, പക്ഷെ കാക്കനാടിനെ കേരളത്തിന്റെ ഐടി തലസ്ഥാനമാക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2022ൽ പൂർത്തിയാകുന്നതോടെ 1,00,000 പുതിയ തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്, ഇതോടുകൂടി കേരളത്തിൽ മറ്റെങ്ങും കാണാത്തവിധം ജനസാന്ദ്രമാവുകയാണ് കാക്കനാട്.
കാക്കനാട് ഉൾപ്പെടുത്തിയിട്ടുള്ള കൊച്ചി മെട്രോയും, വാട്ടർ മെട്രോയും പണി പൂർത്തിയാകുന്നതോടെ കാക്കനാട് മറ്റൊരു ഐടി സിറ്റികൾക്കും പകരംവെക്കാനാകാത്ത ഒരു നിക്ഷേപാവസരമാണ് ഒരുക്കുന്നത്. വരുംവർഷങ്ങളിൽ സ്മാർട്ട് സിറ്റിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടിട്ടുള്ള സാൻഡ്‌സ് ഇൻഫ്രാ ട്വിൻ ടവർ,പ്രസ്റ്റീജ്, മാറാട്ടുകുളം തുടങ്ങിയ പ്രൊജെക്ടുകളും ഇൻഫോപാർക്കിയുള്ള ലുലു സൈബർ ടവർ 1&2, തപസ്യ, അതുല്യ, വിസ്മയ, കാർണിവൽ ഗ്രൂപ്പ്, ബ്രിഗേഡ് 1&2 അതോടൊപ്പം തന്നെ ഉടൻ തന്നെ പണി പൂർത്തീകരിക്കാനുള്ള ഐബിസ് സൈബർ പാർക്കും, ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കോഗ്നിസന്റ്, യു എസ് ടി ഗ്ലോബൽ, വിപ്രോ, ടി സി എസ്, ക്ലയ്‌സിസ് ടെക്നോളോജിസും, സ്മാർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്ന മറിയ്പ്പ്സ് മറൈൻ സൊല്യൂഷൻസും ഇനി വരാനുള്ള ആഗോള കമ്പനികളും വരുന്നതോടെ പുതുതായി ഒരു ലക്ഷത്തിൽ പരം ജോലിസാധ്യതകളാണ് കാക്കനാട് വരാനിരിക്കുന്നത്, അങ്ങനെയാകുമ്പോൾ ഇപ്പോഴുള്ള താമസയിടങ്ങൾ മതിയാകാതാവും. കണക്കുകൾ പ്രകാരം ഇന്ന് കാക്കനാടും സമീപപ്രദേശങ്ങളിലുമായി 10,000 താഴെ അപ്പാർട്മെന്റുകളാണുള്ളത്. രണ്ടുവർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികമായി മാറാൻ പോകുന്ന ഐടി പ്രൊഫഷനലുകൾക്ക് താമസിക്കാനുള്ള നല്ലൊരു പാർപ്പിടം അത്ര എളുപ്പത്തിൽ സാധിക്കാവുന്ന ഒന്നാകില്ല ഭാവിയിൽ. 2008ൽ വെറ്റ് ലാൻഡ് പാഡി ലാൻഡ് ആക്ട് നിലവിൽ വന്നതോടെ കാക്കനാടുള്ള കെട്ടിടനിർമാണയോഗ്യമായ സ്ഥലത്തിന്റെ ലഭ്യത കുറയുകയും കാക്കനാട് നഗരം ചുറ്റുമുള്ള തേവക്കൽ, പള്ളിക്കര, കിഴക്കമ്പലം, പൂക്കാട്ടുപടി ഇന്നിങ്ങനെയുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും ആളുകൾ പത്തുപന്ത്രണ്ടു കിലോമീറ്റർ ദൂരംവരെ യാത്ര ചെയ്യാനും തയ്യാറായി. ഇതോടൊപ്പം ഇൻഫോപാർക്ക്, സ്മാർട്ട്സിറ്റി പരിസരങ്ങളിൽ വാടകനിരക്ക് 15000 മുതൽ 25000 വരെ ഉയരുകയും ചെയ്യുകയുണ്ടായി. കേരളത്തിന്റെ പുത്തൻ തലമുറ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഇടമെന്നനിലയിൽ കാക്കനാട് അവർക്കുവേണ്ട എല്ലാ ആധുനിക ഉല്ലാസങ്ങളാലും സജ്ജമാണ്, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, ടർഫ് പാർക്കുകൾ ആ ലിസ്റ്റ് അങ്ങനെ നീണ്ടുപോകുന്നു. അതോടൊപ്പം തന്നെ കൊച്ചിയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജഗിരി, ഇന്ത്യൻ പബ്ലിക് സ്കൂൾ, മാർത്തോമാ പബ്ലിക് സ്കൂൾ, നൈപുണ്യ, ഭവൻസ്, മുത്തൂറ്റ് സൻസ്കാര സ്കൂൾ, ജെംസ് ഇന്റർനാഷണൽ സ്കൂൾ, അങ്ങനെ ഒട്ടനവധി സ്ഥാപനങ്ങളും കാക്കനാടിനെ കൂടുതൽ താമസയോഗ്യമാക്കുന്നു. കേരളത്തിന്റെ തന്നെ സമ്പത്‌ഘാടനയുടെ തലസ്ഥാനമാവാൻ പോകുന്ന കാക്കനാട് റിയൽ എസ്റ്റേറ്റ് രംഗത്തിൽ നിക്ഷേപസാധ്യതകളുടെ ഒരു ഖനിതന്നെയാണ് എന്നത് നിസംശയമാണ്. കാലാനുസൃതമായി വർധിക്കുന്ന മൂല്യത്തോടൊപ്പം, വാടകയിൽ നിന്നുള്ള വരുമാനസാധ്യതയും ഇതിന് ആക്കം കൂട്ടുന്നു.
വർഷങ്ങളുടെ അധ്വാനം നിക്ഷേപിക്കുമ്പോൾ അതിന്റെ മൂല്യമറിയുന്ന, മറകളില്ലാത്ത വിശ്വാസത്തിന്റെ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിനെത്തന്നെ ഏൽപ്പിക്കാൻ ശ്രദ്ധിക്കേണം. കോൺഫിഡന്റ് ഗ്രൂപ്പ് കഴിഞ്ഞ പതിനഞ്ചു വർഷമായി കേരളത്തിൽ നാലായിരത്തില്പരം വീടുകൾ കൈമാറിക്കഴിഞ്ഞു, അതിലൊരു നിയമപരമായ സങ്കീർണതകളുമില്ല എന്ന ഞങ്ങളുടെ അഭിമാനം സുതാര്യമായ ഇടപാടുകളുടെ ഫലമാണ്. രണ്ടായിരത്തിഅഞ്ഞൂറോളം യൂണിറ്റുകളുടെ പണി പലയിടങ്ങളിലായി പുരോഗമിക്കുന്നുണ്ട്, അതിൽതന്നെ അഞ്ഞൂറോളം പാർപ്പിടങ്ങൾ വരും മാസങ്ങളിൽ ഉടമസ്ഥർക്ക് കൈമാറുന്നതുമാണ്.വിശ്വാസത്തിന്റെ പാരമ്പര്യമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് നിങ്ങൾക്കായി കാക്കനാട്ടിൽ എട്ടോളം പ്രൊജെക്ടുകളാണ് പൂർത്തിയാക്കുന്നത്. വെറും 5 മുതൽ 10 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ എല്ലാവിധ ബഡ്ജറ്റിലുമുള്ള അപ്പാർട്മെന്റുകളും, വില്ലകളും അടങ്ങുന്ന പ്രൊജെക്ടുകൾ മാറുന്ന കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് രൂപകൽപന ചെയ്തവയാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ 35 ലക്ഷത്തിൽ തുടങ്ങി 1.05 കോടി രൂപവരെ വിലവരുന്ന അതിമനോഹരമായ പാർപ്പിടങ്ങളാണ് കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കുന്നത്. ആദ്യമായി ഒരു ഭവനം സ്വന്തമാക്കുന്നവർക്കു PMAY സ്കീം അനുസരണം കിട്ടാവുന്ന ആനുകൂല്യങ്ങളും, അതിനുപുറമെ മൂന്നര ലക്ഷത്തോളം ഇൻകം ടാക്സ് ബെനിഫിറ്റും, ഒന്നര ലക്ഷത്തോളം വരുന്ന നിബന്ധനങ്ങൾക്ക് വിധേയമായ അഡിഷണൽ ഇൻകം ടാക്സ് ബെനിഫിറ്റുകൂടി ചേരുമ്പോൾ ആദ്യ ഭവനമെന്ന തീരുമാനം എടുക്കാൻ എളുപ്പത്തിൽ സാധിക്കും. പാർപ്പിടം കൈമാറിക്കഴിഞ്ഞാലും അതിനെ സമ്പന്ധിച്ചിട്ടുള്ള മൈന്റെനൻസ്, വാടക സാധ്യത മുതായവയ്ക്കു നിങ്ങളോടൊപ്പം ഞങ്ങളുടെ ‘ആഫ്റ്റർ സെയിൽസ് ടീം’ ഉണ്ടാകുന്നതാണ്. കാലാനുസൃതമായ മറ്റു ഓഫറുകൾക്കും, ആനുകൂല്യങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക, നിങ്ങളുടെ വീടെന്ന ആഗ്രഹം ഞങ്ങൾക്ക് നിറവേറ്റാനാകും.
Ever walked into a room that feels heavy and stagnant, like the air hasn’t moved? This often comes down to one overlooked detail: “air circulation in a room”. Proper airflow doesn’t ...
Looking for flats near Technopark that combine convenience, style, and comfort? Confident Horizon offers a range of luxury flats designed for modern living, making it the ideal choice for th...
Comments